അഭ്രപാളിയെ സമ്പന്നമാക്കിയ പ്രതിഭക്ക് വിട

മലയാള സിനിമ ശക്തമായ തിരക്കഥകള്‍ക്ക്‌ ദാരിദ്ര്യം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മികച്ച തിരക്കഥകളും,സംവിധാനവും കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ ഒരു പ്രതിഭയെ കൂടി നമ്മുക്ക് നഷ്ടമാവുകയാണ്‌. പ്രേക്ഷകര്‍ക്ക്‌ എന്നും ഓര്‍മ്മിക്കാന്‍ അനേകം കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന പ്രേക്ഷകരുടെ സ്വന്തം "ലോഹി" വിടവാങ്ങി.അങ്ങനെ പദ്മരാജനും,ഭരതനും ഒപ്പം മലയാള സിനിമ ലോകത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചു ലോഹിതദാസ്ഉം ചരിത്രത്തിലേക്ക്.