"തമ്പ്രാന്റെ മേടയിലും അടിയാന്റെ കുടിയിലും ചിങ്ങം വന്നെ പൊന്നോണം വന്നെ.......... "

അങ്ങനെ ഒരോണം കൂടെ വന്നെത്തിയിരിക്കുന്നു.ഓണത്തെ പതിവിലും ഗംഭീരമായി ആഘോഷിക്കാന്‍ ലോകമെബാടുമുള്ള മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.പാടത്തും,പറബത്തും, രാപകല്‍ ഇല്ലാതെ അധ്വാനിച്ചിരുന്ന മലയാളിക്ക് ഒരു കാലത്ത് ചിങ്ങമാസത്തിലെ പൊന്നിന്‍തിരുവോണം വിളവെടുപ്പുത്സവം ആയിരുന്നു.എന്നാല്‍ ഇന്ന് ഗുണ്ടകളുടെ വിളവെടുപ്പ്‌ കാലം.നിര്‍ഭാഗ്യവശാല്‍ ഇന്ന് കച്ചവടത്തിന്റെയും, കുടിച്ച് കൂത്താടാനുള്ള ഒരു കാരണമായും മാറിയിരിക്കുകയാണ് ഓണം..



ഓണത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളുടെ ഏട് പലതരം .മൂന്നടി മണ്ണ് ആവശ്യപെട്ട വാമനന്‍ , തന്റെ കാല്പാതം അളവുകോലാക്കി സ്വര്‍ഗ്ഗവും,ഭൂമിയും,പാതാളവും അളന്നെടുത്തപ്പോള്‍ മൂന്നാമതായി തന്റെ ശിരസ്സ്‌ കാട്ടികൊടുത്ത മഹാബലിയെ അദ്ദേഹം പാതാളതിലേക്കു ചവിട്ടി താഴ്ത്തി.ചിങ്ങത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കാന്‍ മലയാളക്കര ഒരുങ്ങി കഴിഞ്ഞു.




മണ്ണിനടിയില്‍ വിശ്രമിക്കുന്നത് കൊണ്ട് അങ്ങേക്ക് വ്യക്തമായിരിക്കും പൂക്കളും,ചെടികളും, കൃഷിയും,കൊയ്ത്തും എല്ലാം മലയാളിക്ക് അന്യമായത്.അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിയര്‍ത്തു പണിയെടുക്കുന്നത് കൊണ്ട് മലയാളികള്‍ ഇന്നും അഭിമാനത്തോടെ നമ്മുടെ ദേശിയ ഉത്സവം ആഘോഷിക്കുന്നു.ഒരു മത്സരയിനം ആക്കിയതിനാല്‍ പൂക്കളങ്ങള്‍ ഇപ്പോഴും സജീവമായി നമ്മള്‍ നിലനിര്‍ത്തി പോരുന്നു അതും തോവാളയിലെ കര്‍ഷകരുടെ കരുണ കൊണ്ട്.പലപ്പോഴും ചായം തേച്ച ഉപ്പും,ചോക്ക്‌ പൊടിയും ഉപയോഗിചുള്ള വരപ്പിനെയും നാം ഇന്ന് പൂകളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് പൂകളങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത്‌ നിന്നും അപ്രത്യക്ഷമായി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ കെട്ടിടങ്ങളുടെ മുറ്റത്തോ അവരുടെ കളിസ്ഥലങ്ങളിലോ സ്ഥാനം പിടിച്ചിരിക്കുന്നു.



മിനി സ്ക്രീനില്‍ ആദ്യമായി ബ്ലോക്ക്‌ബെസ്റ്റെര്‍ ചലച്ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് ചാനലുകളും മലയാളിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു.ഓണക്കാലത്ത്‌ വിറ്റുപോയ മദ്യത്തിന്റെ കണക്ക് ആദ്യം ബ്രേക്ക്‌ ചെയ്യാന്‍ ചാനലുകള്‍ ഇതിനകം തന്നെ തയ്യാറെടുത്തു കഴിഞ്ഞിരിക്കണം.


ഇതൊക്കെയോ ഓണം ?

ഗുരോ! "ഒന്നേ ഉള്ളെങ്കിലും ഉലക്കകടിച്ചു വളര്‍ത്തിയില്ലെങ്കില്‍"

ഇതൊരു കഥയാണ്,രാഷ്ട്രിയ ബീഷ്മാചാര്യരായ അച്ഛന്‍ മക്കളെ വളര്‍ത്തിയ കഥ.ഡോക്ടറായ അച്ഛന്‍ മക്കളെ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കും. പോലിസുകാരായവര്‍ മക്കളെ പോലിസാക്കാന്‍ ആഗ്രഹിക്കും,അതുപോലെ കേരളം കണ്ടിടുള്ള ഏറ്റവും ഗാംബിര്യമുള്ള ഒരു മുന്‍മുഖ്യമന്ത്രി തന്റെ മകനെയോ മകളെയോ ആ പദവിയില്‍ എത്തിക്കാന്‍ ആഗ്രഹിച്ചത്‌ തെറ്റാണോ?



കണ്ണോത്ത് കരുണാകരന്‍ മാരാര്‍, പേരില്‍ തന്നെയില്ലേ ഒരു പവര്‍.ഇദ്ധേഹം തന്റെ മകനായ കെ.മുരളീധരനെ സേവദള്ളിലൂടെ രാഷ്ട്രിയ രംഗത്തേക്ക്‌ കടത്തി വിട്ടു. മകന്‍ വളര്‍ന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആയി,വൈസ് പ്രസിഡന്റ്‌ ആയി,ഒടുവില്‍ തെന്നല ബാലകൃഷ്ണ പിള്ളയെ മാറ്റി കെ.പി.സി.സി. പ്രസിഡന്റ്‌ ആയി.ഇതിലൊന്നും തൃപ്തി വരാതെ നിയമസഭ അങ്ങമല്ലാത്ത മകനെ സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി ആകി.അങ്ങനെ ആ മകന്‍ വടക്കാഞ്ചേരിയില്‍ നിന്ന് തോറ്റ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യ മന്ത്രി ആയി.മക്കള്‍ തമ്മില്‍ കലഹിക്കാതിരിക്കന് മകളെ മുകുന്ദപുരം ലോകസഭ സീറ്റില്‍ നിന്ന് മത്സരിപ്പിച്ചു.അന്ന് മുകുന്ദപുരവും ഇടതുപക്ഷത്തെ തുണച്ചു.



ഒടുവില്‍ ഒരു നാള്‍ തന്റെ മാതൃ സംഘടനയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി.പിന്നീട് നടന്ന തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വര്‍ഗ ശത്രുക്കളായ സി.പി.എമ്മിനൊപ്പം മത്സരിച്ചു. കരുണാകരന്‍ ഉള്‍പെടുന്ന ഡി.ഐ.സി യെ ഇനി കൂടെ കൂട്ടേണ്ട എന്ന് എല്‍.ഡി.എഫ്‌ തീരുമാനിച്ചു .കാലക്രെമേണ കോണ്‍ഗ്രസിന്റെ ഐഡന്റിറ്റി ഉണ്ടെങ്കിലേ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് മനസിലാക്കിയ അച്ഛനും മകളും അവിടേക്ക് വീണ്ടും കുടിയേറി.അപ്പോള്‍ എന്‍.സി.പി യില്‍ മുരളീരവം തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ എന്‍.സി.പി യും ഇടതു മുന്നണിയില്‍ നിന്നും ഔട്ട്‌ .


എന്ത് വന്നാലും ഇനി കോണ്‍ഗ്രസിലേക്കില്ല എന്ന് പല തവണ ആവര്‍ത്തിച്ച മുരളീധരന്‍ തന്റെ വയനാട്ടിലെ തോല്‍വിയോടെ രാഷ്ടിയമെന്തെന്നു പഠിചിരിക്കാനാണ് സാധ്യത കാരണം താന്‍ ആദ്യക്ഷനായിരുന്ന സംഘടനയില്‍ ഒരു മെംബെര്‍ഷിപ്പിനു യാചിക്കുകയാണ് ഈ പാവം ഇപ്പോള്‍.ചേട്ടനെ എടുക്കരുത് എന്ന ഉറച്ച നിലപാടില്‍ പെങ്ങള്‍.

അധികാരം ആ സുഖം അറിഞ്ഞവര്‍ക്ക് , അത് കിട്ടിയില്ലെങ്കില്‍ ശ്വാസം മുട്ടും , അതുകൊണ്ട് ഈ പാവത്തിന് അത് ആരെങ്കിലും കൊടുത്ത് സഹായിക്കണേ........