"തമ്പ്രാന്റെ മേടയിലും അടിയാന്റെ കുടിയിലും ചിങ്ങം വന്നെ പൊന്നോണം വന്നെ.......... "

അങ്ങനെ ഒരോണം കൂടെ വന്നെത്തിയിരിക്കുന്നു.ഓണത്തെ പതിവിലും ഗംഭീരമായി ആഘോഷിക്കാന്‍ ലോകമെബാടുമുള്ള മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.പാടത്തും,പറബത്തും, രാപകല്‍ ഇല്ലാതെ അധ്വാനിച്ചിരുന്ന മലയാളിക്ക് ഒരു കാലത്ത് ചിങ്ങമാസത്തിലെ പൊന്നിന്‍തിരുവോണം വിളവെടുപ്പുത്സവം ആയിരുന്നു.എന്നാല്‍ ഇന്ന് ഗുണ്ടകളുടെ വിളവെടുപ്പ്‌ കാലം.നിര്‍ഭാഗ്യവശാല്‍ ഇന്ന് കച്ചവടത്തിന്റെയും, കുടിച്ച് കൂത്താടാനുള്ള ഒരു കാരണമായും മാറിയിരിക്കുകയാണ് ഓണം..



ഓണത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളുടെ ഏട് പലതരം .മൂന്നടി മണ്ണ് ആവശ്യപെട്ട വാമനന്‍ , തന്റെ കാല്പാതം അളവുകോലാക്കി സ്വര്‍ഗ്ഗവും,ഭൂമിയും,പാതാളവും അളന്നെടുത്തപ്പോള്‍ മൂന്നാമതായി തന്റെ ശിരസ്സ്‌ കാട്ടികൊടുത്ത മഹാബലിയെ അദ്ദേഹം പാതാളതിലേക്കു ചവിട്ടി താഴ്ത്തി.ചിങ്ങത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കാന്‍ മലയാളക്കര ഒരുങ്ങി കഴിഞ്ഞു.




മണ്ണിനടിയില്‍ വിശ്രമിക്കുന്നത് കൊണ്ട് അങ്ങേക്ക് വ്യക്തമായിരിക്കും പൂക്കളും,ചെടികളും, കൃഷിയും,കൊയ്ത്തും എല്ലാം മലയാളിക്ക് അന്യമായത്.അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിയര്‍ത്തു പണിയെടുക്കുന്നത് കൊണ്ട് മലയാളികള്‍ ഇന്നും അഭിമാനത്തോടെ നമ്മുടെ ദേശിയ ഉത്സവം ആഘോഷിക്കുന്നു.ഒരു മത്സരയിനം ആക്കിയതിനാല്‍ പൂക്കളങ്ങള്‍ ഇപ്പോഴും സജീവമായി നമ്മള്‍ നിലനിര്‍ത്തി പോരുന്നു അതും തോവാളയിലെ കര്‍ഷകരുടെ കരുണ കൊണ്ട്.പലപ്പോഴും ചായം തേച്ച ഉപ്പും,ചോക്ക്‌ പൊടിയും ഉപയോഗിചുള്ള വരപ്പിനെയും നാം ഇന്ന് പൂകളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് പൂകളങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത്‌ നിന്നും അപ്രത്യക്ഷമായി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ കെട്ടിടങ്ങളുടെ മുറ്റത്തോ അവരുടെ കളിസ്ഥലങ്ങളിലോ സ്ഥാനം പിടിച്ചിരിക്കുന്നു.



മിനി സ്ക്രീനില്‍ ആദ്യമായി ബ്ലോക്ക്‌ബെസ്റ്റെര്‍ ചലച്ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് ചാനലുകളും മലയാളിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു.ഓണക്കാലത്ത്‌ വിറ്റുപോയ മദ്യത്തിന്റെ കണക്ക് ആദ്യം ബ്രേക്ക്‌ ചെയ്യാന്‍ ചാനലുകള്‍ ഇതിനകം തന്നെ തയ്യാറെടുത്തു കഴിഞ്ഞിരിക്കണം.


ഇതൊക്കെയോ ഓണം ?

No comments: